നിലപാട്
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടില്ലെന്നത് മേനിനടിക്കല്‍ മാത്രം, ചരടുവലിക്കുക ഗാന്ധി കുടുംബം തന്നെ; ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം ആരും പ്രതീക്ഷിക്കാത്തയാളെ പ്രസിഡന്റാക്കുക എന്നതാണ് അവരുടെ തന്ത്രം; അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രക്തസാക്ഷിയാക്കി ഖാര്‍ഗെയെ മാറ്റാം; വിജയിച്ചാല്‍ അതിന്റെ 'ക്രെഡിറ്റ്' നേടിയെടുക്കാനുള്ള ശക്തിയൊന്നും ഖാര്ഗെയ്ക്കില്ല! തരൂരിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ മാറിമറിയും, അതിലെ അപകടം സോണിയക്കും അറിയാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
പ്രകാശ് ബാബുവിനെ സംസ്ഥാന സെക്രട്ടറിയായി കളത്തില്‍ ഇറക്കാന്‍ ഇസ്മയില്‍ വിഭാഗത്തിന്റെ നീക്കം; പരാജയപ്പെട്ടാലും പാര്‍ട്ടി കാനത്തിന്റെ പിടിയിലല്ല എന്ന് പൊതുസമൂഹത്തെ അറിയിക്കുക ലക്ഷ്യം ! 'പ്രായപരിധി'യില്‍ തട്ടി കളത്തിന് പുറത്താകാതിരിക്കാന്‍ ബിഹാര്‍ മോഡല്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനും ഇസ്മയിലിന്റെ നീക്കം. കൂടുതല്‍ സംസ്ഥാന കൗണ്‍സില്‍ നേതാക്കളുടെ പിന്തുണ നേടാമെന്ന വിശ്വാസത്തില്‍ കാനം ! സിപിഐ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
പഞ്ചായത്ത് വെയിറ്റിങ്ങ് ഷെഡ് ബാബുവിന്റെ നെഞ്ചത്തുതന്നെ പണിതില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ ? യാത്രക്കാര്‍ ആ വഴിക്ക് വരില്ലായിരുന്നോ ? സ്വന്തം സ്വത്താകെ പാര്ട്ടിക്കെഴുതികൊടുത്തിട്ട് മാലതിക്ക് രണ്ടു വോയില്‍ സാരി കടം വാങ്ങാന്‍ കത്ത് കൊടുത്തുവിട്ട ഇഎംഎസിനെ നിങ്ങള്‍ അപമാനിക്കരുത് ! ക്ലിഫ് ഹൗസിലേയ്ക്ക് പോകുകയായിരുന്ന ഭാര്യയെ സ്റ്റേറ്റ് കാറില്‍ കയറ്റാതെ വിട്ടുപോയ നായനാര്‍ വിഢിയാണല്ലോ ? ഭരണത്തണലില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ അരങ്ങു വാഴുമ്പോള്‍ - നിലപാടില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
മാധ്യമ പ്രവർത്തകർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയേപ്പോലെ ആകണമെന്ന ഉപദേശം നമ്മൾ കേട്ടു തഴമ്പിച്ചതാണ്. എന്തിനാണ് സ്വദേശാഭിമാനിയെ നാടുകടത്തിയതെന്നറിയുമോ ? പെണ്ണു പിടിയനായിരുന്ന അന്നത്തെ ദിവാനെ കുതിരച്ചമ്മട്ടികൊണ്ടു തല്ലണമെന്ന് എഴുതിയതിന്. ഇന്നത്തെ ഭരണാധികാരികളായിരുന്നെങ്കില്‍ കുറെ ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി പിടിച്ചകത്തിടുമായിരുന്നു. ഫ്രീയായി കുറെ പോക്സോയും. കാലം മാറിയിട്ടും സ്വദേശാഭിമാനിയുടെ നാടുകടത്തൽ സാഹചര്യം ഇന്നും പ്രസക്തമാണ്. അങ്ങനെ സ്വദേശാഭിമാനിയാകാൻ ആർക്ക് കഴിയും ? നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
കാട്ടാക്കടയിലെ പാവം പ്രതികളെ പിടിക്കാൻ ഇനി എന്തൊക്കെ നാടകങ്ങൾ കഴിയണം. കിട്ടിക്കഴിഞ്ഞാൽ പിന്നെ പ്രേമനന്റെ ഊഴമാണ്. ഒത്തുതീര്‍പ്പ്.. ക്ഷമ.. മാപ്പ് .. അങ്ങനെ.. ! കാരണം പ്രേമനനും സർക്കാർ ഉദ്യോഗസ്ഥനാണല്ലോ ? ഇവിടെത്തന്നെയൊക്കെ ജീവിക്കേണ്ട ആളല്ലേ.. പാവം പോലീസ്. അനങ്ങിയാലും പ്രശ്നം, അനങ്ങിയില്ലെങ്കിലും പ്രശ്നം. കാട്ടാക്കടയില്‍ അനങ്ങാത്ത പോലീസിന് കൊല്ലത്തുതന്നെ കിട്ടി. പിന്നെയാണ് ഹർത്താലിന്റെ ഊഴം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
തുടർച്ചയായ ആക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റെ തിളക്കം കെടുത്തിയത്. അതുപേക്ഷിക്കുക. ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും. ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപി ജയിച്ചതു അവരുടെ വിശ്വാസം ആർജ്ജിച്ചാണ്. ഹര്‍ത്താലൊക്കെ കൊള്ളാം. പക്ഷെ ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
കാലുപിടുത്തക്കാരെക്കൊണ്ട് രാഹുല്‍ പ്രസിഡന്റാകണമെന്ന പ്രമേയം പാസാക്കുന്നവർ കഴിഞ്ഞ രണ്ടു വട്ടവും ഒന്നിനൊന്ന് മികച്ച ഭൂരിപക്ഷത്തിൽ മോദിയാണ് രാജ്യം ഭരിക്കുന്നതെന്ന് മറക്കരുത്. തരൂരിന് എന്താണ് അയോഗ്യത ? രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ താന്‍ മത്സരിക്കുമെന്നാണ് തരൂരിന്റെ പ്രഖ്യാപനം. അതിൽപ്പരം എന്താണ് ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തത ? കോണ്‍ഗ്രസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാട്ടാൻ ഇന്നുള്ള ഏക മേൽവിലാസക്കാരൻ തരൂരാണ്. കോൺഗ്രസിന്റെ ആ പഴയ ദുഷ്പേരും മാറും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
കേരളത്തില്‍ ബിജെപി രാഷ്ട്രീയ അടവുനയം മാറ്റിപ്പിടിക്കുകയാണോ ? കോണ്‍ഗ്രസ് തകര്‍ന്നാല്‍ തങ്ങള്‍ വളരുമെന്ന ഫിലോസഫിക്കേറ്റ തിരിച്ചടി ബിജെപിയെ തന്ത്രം മാറ്റാന്‍ നിര്‍ബന്ധിതരാക്കി. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തുന്ന തുറന്ന പോരിന് രാഷ്ട്രീയ വിശകലനങ്ങളേറെ ! വരാനിരിക്കുന്നത് പിണറായിക്കും സര്‍ക്കാരിനും കറുത്ത ദിനരാത്രങ്ങളോ - 'നിലപാടില്‍' ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
വധശ്രമവും പോക്സോയും പോലീസ് പ്രതികാരത്തിനുപയോഗിക്കുന്ന 2 സ്ഥിരം അസംസ്കൃത വിഭവങ്ങൾ. വഞ്ചിയൂര്‍ പോലീസ് പോക്സോ പ്രതിയാക്കി 10 വർഷം കളഞ്ഞ മുരുകൻ എന്ന ഓട്ടോ ഡ്രൈവറുടെ കഥ സിനിമയെ വെല്ലുന്നത്. പോലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിമാന്‍ഡു റിപ്പോര്‍ട്ടു വായിച്ചാല്‍ ഏതു പ്രതിയും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അളിയനാണെന്ന് തോന്നിപ്പോകും. ഇതു വായിച്ചും വായിക്കാതെയും റിമാന്ഡഡ് എന്നെഴുതുന്ന മജിസ്ട്രേറ്റുമാരാണ് കൂടുതലും. പിന്നെ റോഡ് കീഴടക്കുന്ന കമാനങ്ങളും - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ