നിലപാട്
എഎന്‍ ഷംസീര്‍ സിപിഎമ്മിലെ എം.വി. രാഘവനാണ്. തന്റെ രാഷ്ട്രീയത്തിനു മുകളില്‍ ആരുമില്ലെന്ന ചിന്താഗതിക്കാരനായ സീസണ്‍ഡ് പൊളിറ്റീഷ്യൻ. പിണറായിക്ക് റിയാസ് എങ്ങിനെയാണോ അതുപോലെതന്നെയാണ് കൊടിയേരിക്ക് ഷംസീര്‍. ശിഷ്യനുവേണ്ടി ആ പേര് പറഞ്ഞ ശേഷമാണ് കോടിയേരി എയര്‍ ആംബുലന്‍സില്‍ കയറിയത്. ആ ഷംസീറിന് ഒറ്റ ദിവസം കൊണ്ടാണ് പക്വനാകാന് വിധിയുണ്ടായിരിക്കുന്നത്. രാജേഷിനെ അന്നേ മന്ത്രിയാക്കേണ്ടതായിരുന്നു. ആ തെറ്റ് ഇപ്പോൾ പാർട്ടി തിരുത്തി- നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് കാനത്തിന് ഒരു തവണ കൂടി സെക്രട്ടറിയാകാം, പക്ഷേ ശക്തി തെളിയിക്കാന്‍ കെ.ഇ. ഇസ്മയില്‍ വിഭാഗം വോട്ടെടുപ്പ് ആവശ്യപ്പെട്ടുകൂടായ്കയില്ല; പ്രായപരിധിവച്ച് ഇസ്മയിലിനെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു തട്ടാനാണ് കാനം വിഭാഗത്തിന്റെ ശ്രമം, അതു ഫലിക്കുമെന്നു വന്നാല്‍ കെ.ഇ. വെറുതെ ഇരിക്കില്ല, വെളിയത്തിന്റെ കാലത്ത് സര്‍വപ്രതാപിയായി തിളങ്ങിയ നേതാവല്ലേ! എന്തായാലും സി.പി.ഐയിലും വിഭാഗീയത മറനീക്കി പുറത്തു വന്ന സ്ഥിതിക്ക് സംസ്ഥാന സമ്മേളനം കൊഴുക്കും- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വാക്സിനെടുത്തവര്‍ പേപ്പട്ടി കടിയേറ്റ് മരിച്ച കേസുകളുടെ എണ്ണപ്പെരുപ്പം നിസാരമല്ല. 2016 ല്‍ 2 പേർ 17 ല്‍ 3 പേർ. 2021 ല്‍ മാത്രം 16 മരണം. വാക്സിനേഷന് കുറ്റമറ്റതെങ്കില്‍ എങ്ങിനെ 16 മരണമുണ്ടായി ? വാക്സിനെടുത്തവരുടെ വിധി ഇതാണെങ്കില്‍ ജനം ആരെയാണ് ആശ്രയിക്കേണ്ടത് ? പാരസെറ്റമോള്‍ വില്പന വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നല്കിയ കമ്മീഷന് 1000 കോടിയെന്നത് സുപ്രീംകോടതിയിൽ വന്ന കണക്കാണ്. ഇവിടെയും അപാകതകളുണ്ട്. ആരാണുത്തരം നല്‍കുക ? ആരാണ് ഉത്തരവാദിത്വമേല്‍ക്കുക ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മുഖ്യമന്ത്രിക്കെതിരെ വിധിയുണ്ടായാല്‍ തനിക്ക് ഭൂരിപക്ഷമുള്ള നിയമസഭ അന്തിമ തീര്‍പ്പു കല്പിക്കും. മകനെ കോടതി ശിക്ഷിക്കുമ്പോള്‍ അന്തിമ തീര്‍പ്പിനുള്ള അധികാരം അവന്റെ പിതാവിനു നല്കുംപോലെ ! എന്തൊരസംബന്ധ നാടകമാണിത്. പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിമാരേയും ലോക്പാൽ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് വാദിച്ച സിപിഎമ്മാണിപ്പോള്‍ ലോകായുക്തയുടെ ചങ്കും കരളും എടുത്തിരിക്കുന്നത്. ഒറ്റയടിക്ക് അഴിമതിക്കുള്ള എന്ഒസിയാണിത്. യെച്ചൂരിയും കാരാട്ടും കൈയ്യടിക്കട്ടെ ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
എം.ഡി.എം.എയാണ് ഇപ്പോഴത്തെ വില്ലന്‍; മയക്കുമരുന്നിനുള്ള പണം ഇല്ലാതെവരുമ്പോള്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്കാരായി മാറുന്നു, പെണ്‍കുട്ടികളാണെങ്കില്‍ അനാശാസ്യം! അഡിക്ടായി കഴിഞ്ഞാല്‍ സാധാരണഗതിയില്‍ മോചനമില്ല എന്നതാണിതിന്റെ അപകടം. ഒടുവില്‍ ജയിലിലോ ആത്മഹത്യയിലോ ചെന്നവസാനിക്കും; നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താം, അതിന് അവരെ അവിശ്വസിക്കാം; ദിവസവും ബാഗുകള്‍ പരിശോധിക്കുക, ഒസിബി പേപ്പറും, ഐബോറിക് തുള്ളിമരുന്നും കണ്ടാല്‍ പിടികൂടുക- നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
മോഹന്‍ ലാലിനു സംഭവിച്ചത് ശരിക്കും ഒരു സാങ്കേതിക പിഴവാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ ആനക്കൊമ്പുകള്ളനും ആനവേട്ടക്കാരനുമൊക്കെയാക്കി. ഒരു താരത്തെ കൈയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യാന്‍ മലയാളി കഴിഞ്ഞേ ആരുമുള്ളു. കള്ളപ്പണക്കാര്‍ക്ക് കിട്ടുന്ന കനിവുപോലും ലാലിനില്ല. അധികാരത്തിന്റെ ഈഗോയ്ക്കു മുമ്പില്‍ എറിഞ്ഞുകൊടുക്കേണ്ടതാണോ മോഹന്‍ ലാല്‍ എന്ന പ്രതിഭയെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
കേന്ദ്രവും കേരളവും തമ്മില്‍ ഏറ്റുമുട്ടികൊണ്ടേയിരിക്കണമെന്ന് മാധ്യമങ്ങള്‍ക്കാണോ ഇത്ര നിര്‍ബന്ധം. ആ രക്തച്ചൊരിച്ചില്‍ വാര്‍ത്തയാക്കണം. നഹ്റു ട്രോഫി വള്ളംകളി ഇപ്പോള്‍ പി കൃഷ്ണപിള്ള വള്ളംകളിയല്ലെന്ന് കോണ്ഗ്രസുകാരുമോര്ക്കണം. അതിന് അമിത്ഷായെ ക്ഷണിച്ച പിണറായിയുടെ നീക്കം തന്ത്രവും നയതന്ത്രവുമാണ്. രാഷ്ട്രീയ പകവച്ചുകൊണ്ടിരുന്നാല് നഷ്ടം പിണറായിക്കും കേരളത്തിനുമാണ്. അമിത്ഷാ വരട്ടെ, ഒപ്പം മുരളീധരനും പി ശ്രീധരന്‍പിള്ളയും വരട്ടെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
കോണ്‍ഗ്രസിലെ വില്ക്കാചരക്കുകള്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ജി- 23. പാര്‍ട്ടിക്ക് 'ആക്ടിംങ്ങ്' അല്ല ആക്ടീവ് പ്രസിഡന്റ് വേണമെന്നാണവര്‍ ആവശ്യപ്പെട്ടത്. പിന്നെ ഗുലാം നബി പൊട്ടിച്ച ബോംബില്‍ മലയാളി ബൈജുവാണ് താരം. ആരു പൊങ്ങി വന്നാലും അവനെ വലിച്ചു നിലത്തിടുന്ന മലയാളിയുടെ പൊതുസ്വഭാവം രാഹുലിന്റെ സെക്യൂരിറ്റിയായ കെബി ബൈജു നിലനിര്‍ത്തുന്നുമുണ്ട്. അതില്‍ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും പോലും ബൈജു കരുണ കാട്ടില്ല. അമ്മയും മകനും മകളും മനസിലാക്കാനുണ്ട് ചിലത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വ്യവസായം തുടങ്ങിയ പ്രവാസി ആത്മഹത്യ ചെയ്തു. കണ്ണൂരില്‍ തന്നെ കണ്ടിക്കലെ വ്യവസായ പാര്‍ക്കില്‍ ചെറുകിട സംരംഭം തുടങ്ങിയ ദമ്പതികള്‍ നാടുവിട്ടു. കേരളത്തിന്റെ സംരംഭക സൗഹൃദത്തിനും കണ്ണൂര്‍ മോഡല്‍ ! ബലേ ഭേഷ് ! ഒരു ലക്ഷം സംരംഭകര്‍ ഓടിയെത്തുന്നത് സ്വപ്നം കാണാം നമുക്ക് ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍