നിലപാട്
കെ.ബി ഗണേശ് കുമാര്‍ നട്ടെല്ലുള്ളവനാണ്; ഗണേശന് പറഞ്ഞതിനെ ആര്‍ക്കാണെതിര്‍ക്കാനാവുക ? അതുകൊണ്ടായിരിക്കാം സി.പി.ഐക്കാര്‍ കൈയ്യടിച്ചത് ! ഗണേശനെപ്പോലെ പൊട്ടിത്തെറിക്കാന്‍ കഴിയുന്നവര്‍ ഉള്ളതാണ് ഇടതുപക്ഷത്തിന്റെ ഭാഗ്യം; കോവിഡും കിറ്റും കിഫ്ബിയും മാത്രമല്ല ഭരണം-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ജോ ബൈഡന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ് നടത്തിയത് 13 മണിക്കൂറാണ്; ലോക ബൂര്‍ഷ്വാസിയുടെ മുതുമുത്തച്ഛന് എന്ന് നാം വിളിക്കുന്ന അമേരിക്കയിലാണ് സര്‍ക്കാര്‍ പോലീസ് പ്രസിഡന്റിന്റെ വസതിയില്‍ റെയ്ഡ് നടത്തിയത് ! ഇവിടെ മോദിയുടെ വസതിയില്‍ ഒരു സി.ബി.ഐക്കാരന് കയറുമോ ? കേരളത്തില്‍ പോലീസ് ഒരു ലോക്കല്‍ കമ്മറ്റി ഓഫീസില്‍ കയറാന്‍ ധൈര്യം കാണിക്കുമോ ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ത്രിപുരയില്‍ അരങ്ങേറുന്നത് സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ'സംബന്ധ'മാണ്; പൊളിഞ്ഞു ദ്രവിച്ചു പഴകിയ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചു സി.പി.എം ത്രിപുര നഷ്ടപ്പെടുത്തുമോ ? തമിഴ്നാട്ടിൽ രാഷ്ട്രീയ സഖ്യമുണ്ടാക്കി മല്‍സരിച്ചപ്പോള്‍ ആരുടെയും കൈയ്യില്‍ ദേശീയ പതാകയായിരുന്നില്ല; അവിടെ എല്ലാ പാര്‍ട്ടികളും അവരുടെ പതാകകള്‍ കൈയ്യിലേന്തിയാണ് സംയുക്ത റാലി നടത്തിയത്; അവിടെ രണ്ടു എം.പിമാരേയും കിട്ടി ! എന്തുകൊണ്ടു ഇത് ത്രിപുരയിലും ആയിക്കൂടാ ?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
തലതിരിഞ്ഞവര് എല്ലാ കുടുംബത്തിലും കാണും, നമ്മുടെ പോലീസും അതുപോലെയാണ്; പോലീസ് സേനയില്‍ കൂടുതലുമുള്ളത് നല്ലവര്‍ തന്നെയാണ്; പക്ഷേ, ഒരു കലം കറി വൃത്തികെട്ടതാക്കാന്‍ ഒരു തുള്ളി കനച്ച വെളിച്ചെണ്ണ മതിയല്ലോ ? അടുത്ത ദിവസങ്ങളില്‍ ആഭ്യന്തര വകുപ്പ് ഉണര്‍ന്നിട്ടുണ്ട്; ആരാണ് ഉണര്‍ത്തിയതെന്നറിയില്ല ! പിണറായിയും പി. ശശിയും വടിയെടുത്തു തുടങ്ങിയെങ്കില്‍ നന്ന്-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
കേരളത്തിലെ രണ്ടു ക്രൈസ്തവരായിരുന്നു സോണിയ ഗാന്ധിയുടെ ഇഷ്ടക്കാര്‍, പാര്‍ലമെന്ററി നടപടിക്രമങ്ങള്‍ പഠിപ്പിച്ച പിജെ കുര്യനും ഇംഗ്ലീഷ് പഠിപ്പിച്ച തോമസ് മാഷും ! മാഷ് കോണ്ഗ്രസിലിരുന്നുണ്ടാക്കിയ ബന്ധങ്ങളാണ് യെച്ചുരിയുമായും നരേന്ദ്ര മോഡിയുമായൊക്കെ. അതിപ്പോള്‍ ഒരെല്ലിന് കഷണത്തിന്റെ രൂപത്തില്‍ പിണറായിക്ക് ഉപകാരമായി. ഡല്‍ഹി ബന്ധങ്ങളില്‍ ബ്രിട്ടാസിനേക്കാള്‍ മുമ്പിലാണ് മാഷ്. പണ്ട് മോഡി ഉപരാഷ്ട്രപതി സ്ഥാനം വച്ചുനീട്ടിയിട്ട് പാർട്ടിയെ ചതിക്കാതിരുന്ന കുര്യനിപ്പോള്‍ വേദനിക്കുന്നുണ്ടാകും - നിലപാടില്‍ ആര് അജിത് കുമാര്‍
ഗുണ്ടാ ബന്ധങ്ങള്‍ ഇല്ലാത്ത പോലീസിന്റെ എണ്ണമെടുക്കുകയാണ് എളുപ്പം; റാണ എന്ന തട്ടിപ്പുകാരനെ നായകനാക്കി സിനിമ സംവിധാനം ചെയ്തതും പോലീസ് ! പോലീസിലെ കള്ളന്മാരും ഗുണ്ടകളും പൊടുന്നനെ പൊട്ടിമുളച്ചതാണോ ? പോലീസില്‍ ഇത്രയേറെ ക്രിമിനല്‍വല്‍ക്കരണം എങ്ങനെ സംഭവിച്ചു? ആറര വര്‍ഷത്തെ ഭരണം കഴിയുമ്പോള്‍ അതിനു മുമ്പു ഭരിച്ച ഉമ്മന്‍ ചാണ്ടിയെ കുറ്റം പറയാനാകില്ല; ആറര വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ഇതുവരെ എന്തുചെയ്യുകയായിരുന്നു?-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ജാതിപ്പേര് പറഞ്ഞാക്ഷേപിച്ച പാമ്പാടിയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കെആര്‍ നാരായണന്റെ പേര് മാറ്റിയേക്കണം. അടൂരിന്റെ പേര് നല്കിയാലും തെറ്റില്ല. എന്നാല്‍ രണ്ടര മാസം പൂട്ടിക്കിടന്നിട്ടും അവിടേയ്ക്ക് തിരിഞ്ഞു നോക്കാത്ത അടൂരിന്റെയും ശങ്കര്‍ മോഹന്റെയും രാജി എഴുതി വാങ്ങണം. വല്ലപ്പോഴും അതിഥിയേപ്പോലെ വന്നുപോകുന്നതിന് 50000 രൂപ ശമ്പളവും 30000 രൂപ വീട്ടുവാടകയും കാറും ഡ്രൈവറും എന്തിന് അടൂരിന് നല്‍കണം ? ആ വാടകവീട്ടിലാണോ അദ്ദേഹത്തിന്റെ താമസം ? അടൂരും ഇങ്ങനെ അധപതിക്കരുത് - നിലപാടില്‍ ആര് അജിത് കുമാര്‍
നഗ്നതയുടെ മൊത്തക്കച്ചവടം ആലപ്പുഴയിലെ സഖാക്കള്‍ ഏറ്റെടുത്തപോലെയാണ് സംഭവങ്ങള്‍; സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ ആലപ്പുഴ സൗത്ത് ഏരിയാ സെന്റര്‍ അംഗം എ.പി സോണയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ് ഒടുവിലത്തേത് ! ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ ഭാര്യയുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനാണ് ഒരു ബ്രാഞ്ച് സെക്രട്ടറിയെ നീക്കിയത്; ഞങ്ങളുടെ സഖാക്കളുടെ നഗ്നത ഞങ്ങളുടെ സഖാക്കളെ കാണിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്നു ഇനി വിളിക്കേണ്ടി വരും-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ അഭിഭാഷകന് ലക്ഷങ്ങള്‍ അടിച്ചു മാറ്റിയത് പോലീസ് കേസിലേക്കു നീങ്ങുമ്പോള്‍ ഈ രംഗത്തെ അവിശുദ്ധ ബന്ധങ്ങളിലേക്കുറിച്ചൊരു പൊളിച്ചെഴുത്ത് ആവശ്യമായി വന്നിരിക്കുന്നു; അഭിഭാഷകരുടെ എണ്ണം വര്‍ധിച്ചതോടെ തരികിടകളും കൂടിക്കൂടി വന്നു ! തൊഴിലില്ലാതാകുമ്പോള്‍ കോട്ടുനനക്കാനുള്ള കാശില്ലാതെ വരുമ്പോള്‍ വളഞ്ഞവഴിയിലേക്കു തിരിയുന്നു; 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്' കണ്ടാല്‍ മനസിലാകും അപകട ഇന്‍ഷ്വറന്‍സിന്റെ പേരില്‍ അഭിഭാഷകര്‍ നടത്തുന്ന വൃത്തികേടുകള്‍-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍