പ്രതികരണം
ആറു പതിറ്റാണ്ടു മുമ്പും മിക്സഡായും ഇടകലര്‍ന്നിരുന്നും പഠിച്ചവരിവിടുണ്ട്. അവരാരും സ്വയംഭോഗത്തിന്റെയും സ്വവര്‍ഗരതിയുടെയും പിന്നാലെ പോയവരല്ല. കേരളത്തില്‍ പൊതുവിദ്യാഭ്യാസം കാലങ്ങളായി ചിലരുടെ മാത്രം താളത്തിനൊത്താണ് സഞ്ചരിക്കുന്നത്. മറ്റുള്ളവര്‍ അത് സഹിക്കേണ്ടി വരുന്നു. മാറ്റം വേണം. അതിന് ആര്‍ജ്ജവവും വേണം - പ്രതികരണം
മോദി സുനാമിയിൽ ഗുജറാത്തിലെ കോണ്‍ഗ്രസ് ഒലിച്ചുപോയി, പ്രതിരോധിക്കാൻ ആരുമില്ലാതിരുന്നതിനാൽ ബിജെപി തിരമാലകൾ കോണ്‍ഗ്രസിന്റെ കോട്ടകളിലേക്ക് അടിച്ചുകയറി; ഗുജറാത്ത് നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസിനു നഷ്ടമായി: ഗുജറാത്ത് പിടിക്കാനിറങ്ങിയ ആം ആദ്മി പാർട്ടിക്കു രണ്ടക്കം പോലും തികഞ്ഞില്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഭൂപ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുവാന്‍ ഇനി ആര്‍ക്കും കഴിയില്ല; കുടിയേറ്റക്കാരെ കയ്യേറ്റക്കാരും പരിസ്ഥിതിദ്രോഹികളുമായിചിത്രീകരിച്ച് അവരെ ഒറ്റപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്; വിവേചന രഹിതമായി ജീവിക്കുന്നതിന് പ്രതികൂലമായി നില്ക്കുന്ന ഭൂപതിവ് ചട്ടങ്ങളില്‍ മുന്‍കാല പ്രാബല്യത്തോടെ നിയമഭേദഗതി നടപ്പിലാക്കുന്നതിന് ഇനിയും വൈകിക്കൂടാ; ജോസ് കെ മാണി എഴുതുന്നു
ഹിമാചൽ പ്രദേശിലെ വിജയത്തിലൂടെ കോണ്‍ഗ്രസിനു നാണം മറയ്ക്കാനായി; ഡൽഹിയും പഞ്ചാബും പോലെ ആയില്ലെങ്കിലും ഗുജറാത്ത് നിയമസഭാ പ്രവേശനത്തിലൂടെ ദേശീയ പാർട്ടിയെന്ന അംഗീകാരം നേടുന്ന ആം ആദ്മി പാർട്ടിക്കു കിട്ടിയതു ലോട്ടറിയായി; കോണ്‍ഗ്രസിനു വെള്ളിവെളിച്ചമായി ഹിമാചൽ പ്രദേശെങ്കിലും മാറിയതു ജനാധിപത്യത്തിന്റെ സൗന്ദര്യമായി; തിരഞ്ഞെടുപ്പു ഫലങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ലോകത്തെ 80 ശതമാനം സമ്പദ്വ്യവസ്ഥയും 75 ശതമാനം കയറ്റുമതിയും 66 ശതമാനം ജനസംഖ്യയും 60 ശതമാനം ഭൂവിസ്തൃതിയുമുള്ള 30 രാജ്യങ്ങൾ ഒത്തുകൂടുന്ന ജി 20 ഉച്ചകോടിയാണ് ഇന്ത്യയിൽ നടക്കുന്നത്. മുൻപ് നാലോ അഞ്ചോ നഗരങ്ങളിൽ മാത്രമായി നടന്നിരുന്നിടത്ത് ഇന്ത്യയിൽ കേരളത്തിൽ ഉൾപ്പെടെ 50 നഗരങ്ങൾ ജി -20 സമ്മേളനങ്ങൾക്ക് വേദിയാകുകയാണ്. ചിലപ്പോൾ അത് ഇന്ത്യയുടെ തലവര മാറ്റി മറിച്ചേക്കാം - ജി 20 സമ്മേളനം എന്ത് ? എങ്ങനെയെന്ന് വിവരിച്ചു സംഘാടക ചുമതലയിൽ ഭാഗഭാക്കായി മുരളി തുമ്മാരുകുടി എഴുതുന്നു
വിഴിഞ്ഞം പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാമായിരുന്നില്ലേ? പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും ദുരിതങ്ങളും ചവിട്ടിമെതിക്കപ്പെടുന്നതു ശരിയാണോ? അദാനിക്കു വേണ്ടി വഴിവിട്ട നടപടികളും അഴിമതിയും ഉണ്ടായിട്ടുണ്ടോ? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ പലതാണ്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇപ്പോൾ ശത്രു! ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു