പ്രതികരണം
പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ നിർബ്ബന്ധമായും പാലിച്ചിരിക്കേണ്ട ചില മൂല്യങ്ങൾ ഉണ്ട്; കുറച്ച് കാലം മുമ്പ് വരെ ഇത്തരം മൂല്യങ്ങൾക്ക് പൊതുരംഗത്ത് വിലയുണ്ടായിരുന്നു; കോൺഗ്രസിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഒക്കെ ഉണ്ടായിരുന്ന തലയെടുപ്പുള്ള നേതാക്കൾ വളരെ മാതൃകാപരമായ പ്രവർത്തനം ആയിരുന്നു നടത്തിയിരുന്നത്; എന്നാല്‍ കെ.ടി. ജലീല്‍ ധാർമികതയുടെ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ് ! ജലീൽ രാജി വയ്ക്കാത്തത് അധാർമ്മികത
വോട്ടെടുപ്പ് ദിവസം വരെ ശബരിമല വിഷയം വോട്ടർമാരുടെ മനസ്സിൽ കാര്യമായി സ്വാധീനം ഉണ്ടാക്കാതിരിക്കാൻ പരമാവധി ഇടത് മുന്നണി ശ്രദ്ധിച്ചിരുന്നു; എന്നാൽ ഏപ്രിൽ 6 ന് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറിഞ്ഞു ! സ്വാമി അയ്യപ്പന്റെ ശാപം; പോളിങ്ങിന്റെ തലേ ദിവസം വരെ ശബരിമല ചൂണ്ടയിൽ കൊത്താതിരുന്ന പിണറായി വിജയന് അവസാനം അത് സംഭവിച്ചു
കോട്ടൺ വോയിൽ സാരിയും കോലാപൂരി ചപ്പലും ധരിച്ച് ഇന്ത്യ ഭരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ നാടാണ് ഇത്. സ്വന്തം മകൾക്ക് സാരി വാങ്ങി നൽകാൻ പണമില്ലാതെ കടയിൽ നിന്ന് സാരി കടം വാങ്ങിയ സ: ഇഎംഎസിന്റെ നാടാണിത്. സ്വന്തം പുത്രൻ സർക്കാർ ഫോണിൽ നിന്നും എസ്ടിഡി വിളിച്ചെങ്കിലോ എന്ന് പേടിച്ച് ഫോൺ പൂട്ടി താക്കോൽ ജൂബ്ബയുടെ പോക്കറ്റിൽ ഇട്ട് ക്ലിഫ് ഹൗസിൽ നിന്നും ഓഫീസിൽ പോയിരുന്ന സ: നായനാർ ജീവിച്ച നാടാണ് കേരളം. പക്ഷേ ധൂർത്തനായ പിണറായി വിജയനെ എന്ത് പേരിട്ടു വിളിക്കണം - തിരുമേനി എഴുതുന്നു
കാപ്പനുവേണ്ടി കാപ്പന് ! കാപ്പനും കാപ്പനും ചേര്‍ന്നാല്‍ ജോസ് കെ മാണിയെ തളയ്ക്കാനാകുമോ ? സിപിഎമ്മിന് പാലായില്‍ കുറഞ്ഞത് 33000 വോട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് 50000 ഉം. അതില്‍ ഒരു 12000 തള്ളിയാലും വഴിക്കണക്കുകള്‍ ജോസ് കെ മാണിക്കുതന്നെ അനുകൂലം - മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ജേക്കബ് ജോര്‍ജ് എഴുതുന്നു…
കോടികൾ ഒഴുകി - ചാനൽ സർവ്വേ ഫലങ്ങൾ ഇടത്തോട്ട് ചാഞ്ഞു ! പണത്തിന് മീതെ പരുന്തും പറക്കില്ല എന്നാണ് പഴമൊഴി; സർവ്വേ നടത്തിയത് എല്ലാം തന്നെ ഒരേ ഏജൻസിയായതു കൊണ്ട് ഇടതുമുന്നണിക്ക് എല്ലാ ചാനലുകളും പ്രവചിച്ചത് 80 നും 85 നും ഇടയിലുള്ള സീറ്റുകളാണ്; എന്നാൽ ബുദ്ധിപരമായി ചില്ലറ വ്യത്യാസങ്ങൾ ഒക്കെ വരുത്തുകയും ചെയ്തു; ഇത്രയും ബുദ്ധിപരമായി ജനാധിപത്യത്തെ കശാപ്പ് ചെയ്ത മലയാള വാർത്താ ചാനലുകളെ അഭിനന്ദിക്കുന്നു
പ്രതിപക്ഷ നായകനെന്ന നിലയില്‍ കെ കരുണാകരനെയും വിഎസിനെയും വരെ കടത്തിവെട്ടി. സര്‍ക്കാരിനെ ഇത്രയേറെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു പ്രതിപക്ഷ നേതാവില്ല. പിടിവാശിയും ദുശാഠ്യങ്ങളും ഉപേക്ഷിച്ച് ഇരട്ട ചങ്കന് പോലും പതറിയ അവസരങ്ങള്‍ നിരവധി ! ആയുധങ്ങള്‍ കണ്ടെത്തി ശത്രുവിനെ ആക്രമിക്കുന്നതില്‍ അഗ്രഗണ്യനെന്ന് ഖ്യാതി നേടിയിട്ടും… തിരുമേനി എഴുതുന്നു