ദാസനും വിജയനും

നമ്മുടെ വിദ്യാഭ്യസ മന്ത്രി ഇടപ്പള്ളി സമരത്തിനെതിരെ സിനിമാ താരം ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ ആരോടൊക്കെയോ സഹതാപം തോന്നിപ്പോയി ! 111 രൂപ മുടക്കി നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അതില്‍ 40 രൂപയിലധികം ഖജനാവിലേയ്ക്ക് വാങ്ങുന്ന പിണറായി സര്‍ക്കാരിന്‍റെ സ്വന്തം സഖാക്കള്‍ക്ക് അല്ലെങ്കിലും ഈ സമരം അത്ര രുചിക്കാനിടയില്ല. താരത്തെ ഇറക്കി സമരം പൊളിക്കാന്‍ ശ്രമിച്ചവരുടെ 'ചേതോവികാരം' അപാരംതന്നെ ! എന്തായാലും  കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം, അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സമരങ്ങള്‍ക്ക് ഇനി നല്ലകാലം - ദാസനും വിജയനും എഴുതുന്നുunused
നമ്മുടെ വിദ്യാഭ്യസ മന്ത്രി ഇടപ്പള്ളി സമരത്തിനെതിരെ സിനിമാ താരം ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ ആരോടൊക്കെയോ സഹതാപം തോന്നിപ്പോയി ! 111 രൂപ മുടക്കി നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അതില്‍ 40 രൂപയിലധികം ഖജനാവിലേയ്ക്ക് വാങ്ങുന്ന പിണറായി സര്‍ക്കാരിന്‍റെ സ്വന്തം സഖാക്കള്‍ക്ക് അല്ലെങ്കിലും ഈ സമരം അത്ര രുചിക്കാനിടയില്ല. താരത്തെ ഇറക്കി സമരം പൊളിക്കാന്‍ ശ്രമിച്ചവരുടെ 'ചേതോവികാരം' അപാരംതന്നെ ! എന്തായാലും കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം, അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സമരങ്ങള്‍ക്ക് ഇനി നല്ലകാലം - ദാസനും വിജയനും എഴുതുന്നു
മോന്‍സന്‍റെ വീട്ടിലെ ആക്രിശേഖരത്തിലുള്ള ടിപ്പു സൂല്‍ത്താന്‍റെ കസേരയില്‍ ഇരിക്കാന്‍ ഇനി ബാക്കിയുള്ളത് ടിപ്പു സുല്‍ത്താന്‍ മാത്രം ! ഗള്‍ഫിലും ലണ്ടനിലും ഈജിപ്തിലും വരെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മിടുക്കനായ മലയാളി വരെ 'പുരാ... വസ്തു'വില്‍ വീണു ! സൂപ്പര്‍ താരം വീണതാകട്ടെ ജപ്പാനിലെ രാജാവിന്‍റെ വാച്ചിലും ! മഞ്ഞള്‍ മാറാത്ത പയ്യന്‍ മുതല്‍ മോണ്‍സണ്‍ വരെ ആടായും തേക്കായും ലോട്ടറിയായും ഫ്ലാറ്റായും കാനായിലെ കല്‍ഭരണിയായും മലയാളിയെ തട്ടിച്ച് വാരിയത് കേരളം വിലയ്ക്കുവാങ്ങാനുള്ള കോടികള്‍ ! ഇങ്ങനെ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനത... ദാസനും വിജയനും !unused
മോന്‍സന്‍റെ വീട്ടിലെ ആക്രിശേഖരത്തിലുള്ള ടിപ്പു സൂല്‍ത്താന്‍റെ കസേരയില്‍ ഇരിക്കാന്‍ ഇനി ബാക്കിയുള്ളത് ടിപ്പു സുല്‍ത്താന്‍ മാത്രം ! ഗള്‍ഫിലും ലണ്ടനിലും ഈജിപ്തിലും വരെ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത മിടുക്കനായ മലയാളി വരെ 'പുരാ... വസ്തു'വില്‍ വീണു ! സൂപ്പര്‍ താരം വീണതാകട്ടെ ജപ്പാനിലെ രാജാവിന്‍റെ വാച്ചിലും ! മഞ്ഞള്‍ മാറാത്ത പയ്യന്‍ മുതല്‍ മോണ്‍സണ്‍ വരെ ആടായും തേക്കായും ലോട്ടറിയായും ഫ്ലാറ്റായും കാനായിലെ കല്‍ഭരണിയായും മലയാളിയെ തട്ടിച്ച് വാരിയത് കേരളം വിലയ്ക്കുവാങ്ങാനുള്ള കോടികള്‍ ! ഇങ്ങനെ പറ്റിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു ജനത... ദാസനും വിജയനും !