Column
കേരളത്തില്‍ നിന്നെത്തിയ സംവിധായകനെയും നടിയായ ഭാര്യയെയും സ്വീകരിക്കാന്‍ പുതുപുത്തന്‍ ലെക്സസ് 350 വാങ്ങിയ ധാരാളിത്തം. യുഎഇയിലെത്തി തട്ടിപ്പ് കലാപരിപാടിയാക്കിയ മലയാളിക്കുള്ള താക്കീതാണ് 'മഹേഷിന്റെ പ്രതികാരം' ഫെയിം അബ്ദുള്‍ റഹ്മാന്റെ അറസ്റ്റ്. കോടികള്‍ തട്ടിച്ചു മുങ്ങുന്നവരെ കുടുക്കാന്‍ യുഎഇയും ഇന്ത്യയും ചേര്‍ന്നെടുത്തത് ധീരമായ തീരുമാനം - ദാസനും വിജയനും
മോഡി പ്രഭാവത്തിലോ ഇ.ഡി പ്രഭാവത്തിലോ എന്തുമാകട്ടെ രാജസ്ഥാനിലും മധ്യപ്രദേശത്തും തോറ്റപ്പോള്‍ ' ജയിച്ചത് ' കോണ്‍ഗ്രസുതന്നെയാണ്. ഗെലോട്ട്, കമല്‍നാഥ് മുതലായ തമ്പ്രാക്കന്മാരെ അന്നാട്ടുകാര്‍ ചേര്‍ന്ന് മൂലയ്ക്കിരുത്തിയല്ലോ ? ഇവരെപ്പോലുള്ള ആര്‍ത്തിപണ്ടാരങ്ങളാണ് കോണ്‍ഗ്രസിനെ ഈ കോലത്തിലാക്കിയത്. കേരളത്തിലും മുഖ്യമന്ത്രി കുപ്പായം തയ്ക്കാൻ കൊടുത്തിട്ടുള്ള നേതാക്കള്‍ ഇത് കണ്ട് പഠിച്ചോളണം. എങ്കിലേ മൂന്നാം പിണറായി സര്‍ക്കാര്‍ കാണാനാകൂ - ദാസനും വിജയനും
അഞ്ച് സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അത് 'ഇന്ത്യ' യുടെകൂടി ഭാവി നിശ്ചയിക്കും. നരേന്ദ്രമോദി സ്റ്റേഡിയത്തിലെ ആറാമത് മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും അവിടെ ആറാടാന്‍ എത്തിയ അണ്ണാന്മാര്ക്കും പണി കിട്ടി ! ഒരിടത്ത് രണ്ടു ഗുജറാത്തികള്‍ മാത്രം ഓടി തളരുമ്പോള്‍ ഇപ്പുറത്ത് പതിവില്ലാത്തവിധം രാഹുലും ഖാർഗെയും കമല്‍നാഥും ഗെഹ്ലോട്ടും ഡികെയും ചിദംബരവും കെസി വേണുഗോപാലുമെല്ലാം കളം നിറയുന്നു - ദാസനും വിജയനും
കേരളത്തിലെ രണ്ട് മഹാ പ്രശ്നങ്ങളാണ് റോബിന് ബസും ന.കേ. ബസും. ഒന്ന് മ്യൂസിയത്തില്‍ വയ്ക്കാനും മറ്റൊന്ന് അവിടെ വയ്പിക്കാനും ! നാട്ടില്‍ നിന്ന് സ്പിരിറ്റും കഞ്ചാവുമായി ബാംഗ്ലൂരും കോയമ്പത്തൂരും പോയിവരുന്ന സ്വകാര്യ ബസുകള്‍ക്ക് ഒരു കുഴപ്പവുമില്ല. നാട്ടുകാരെ സഹായിക്കാന്‍ പെര്‍മിറ്റ് എടുത്ത ബസ് അതിര്‍ത്തി കടന്നാല്‍ ആര്‍ക്കാണ് കേട് ? നമ്മുടെ തീവണ്ടികള്‍ പോകുന്നത് അങ്ങനല്ലേ ? അതോ ഉടായിപ്പുകാര്ക്കു മാത്രമാണോ പെര്‍മിറ്റ് - ദാസനും വിജയനും
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മാറ്റി നരേന്ദ്രമോഡി ആക്കിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുലിക്കുട്ടികള്‍ ഈ ലോകകപ്പിലെ ഏക തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ തകര്‍ന്നത് വിജയം രാഷ്ട്രിയ മുതലെടുപ്പിന്റെ ആഘോഷമാക്കാന്‍ കോപ്പുകൂട്ടിയവരുടെ സ്വപ്നങ്ങള്‍ ! ലോകകപ്പിനെ രാഷ്ട്രിയമാക്കാന്‍ ശ്രമിച്ചവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദ്ദങ്ങളും അവരുടെ അണികളേക്കുറിച്ചോര്‍ത്തപ്പോള്‍ തകര്‍ന്ന മനോവീര്യവും കപ്പ് കൈയ്യില്‍നിന്നും തട്ടിക്കളഞ്ഞപ്പോള്‍ ! അമിത ബുദ്ധിയും അതി വിളവുകളും എന്നും വിജയിക്കില്ല - ദാസനും വിജയനും
ഭരണം തുടങ്ങിയപ്പോള്‍ പറത്തി വിട്ട് നിലംപൊത്തിയ പ്രാവില്‍ തുടങ്ങി ബസ് മഹിമ വരെ എത്തി നില്ക്കുന്ന നവകേരള നിര്‍മ്മിതി ! പെന്ഷന് കിട്ടാത്ത കോടീശ്വരിമാരും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും. ഓഖി, നിപ്പ, ഒന്നാം പ്രളയം, രണ്ടാം പ്രളയം, പിന്നെ കോവിഡ് ..., ഭരണാധികാരികൾ അധാര്മികരാകുമ്പോള് നാട് നാശത്തിലേയ്ക്ക് നിലം പതിക്കുമെന്ന് ബൈബിളില്‍ എഴുതി വച്ചത് ഈ നാടിനെ പറ്റിയോ ? നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ - ദാസനും വിജയനും
ഇനിയുള്ള കാലം വർഗീയതയെ കുഴിച്ചുമൂടുവാൻ കഴിഞ്ഞില്ലെങ്കില്‍ പിന്നെങ്ങനെ കേരളമെന്നു കേട്ടാല്‍ ഞരമ്പുകളിൽ ചോര തിളക്കും ? ഇപ്പോള്‍ അഭിമാനിക്കാന്‍ എന്ത് ഒലക്കയാണുള്ളത് ? വര്‍ഗീയതയോട് ബൈ പറയാന്‍ മലയാളി മുന്നിട്ടിറങ്ങിയില്ലെങ്കില്‍ കളമശ്ശേരി ചോറ്റുപാത്ര ബോംബിൽ ചാനലുകാരും രാഷ്ട്രീയക്കാരും സോഷ്യൽ മീഡിയ മലരന്മാരും കളിച്ച കളികൾ ഇനിയും മലയാളി കാണേണ്ടി വരും. അടുത്ത കേരളപ്പിറവി മാറ്റങ്ങളുടേതാകണം - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/p3SsB19tSCLTl4juvl6Q.jpg)
/sathyam/media/media_files/CjEiCOL9jXQmyn60mFP6.jpg)
/sathyam/media/media_files/8UwUrQcBkmF4Me1gBXT5.jpg)
/sathyam/media/media_files/KHuMFwGLg2XdJ6iB77BX.jpg)
/sathyam/media/media_files/rR1gDVYGeT8L38pOIhNJ.jpg)
/sathyam/media/media_files/MabmbzcqMi6pqwI55Gth.jpg)
/sathyam/media/media_files/hsJCUigP9PnCuBSrXiaD.jpg)
/sathyam/media/media_files/CfoV0FGhjy5x7thmLX2v.jpg)
/sathyam/media/media_files/hPlpPe0L3ft9PR13U8yX.jpg)