Column
നമ്മുടെ വിദ്യാഭ്യസ മന്ത്രി ഇടപ്പള്ളി സമരത്തിനെതിരെ സിനിമാ താരം ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ ആരോടൊക്കെയോ സഹതാപം തോന്നിപ്പോയി ! 111 രൂപ മുടക്കി നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അതില്‍ 40 രൂപയിലധികം ഖജനാവിലേയ്ക്ക് വാങ്ങുന്ന പിണറായി സര്‍ക്കാരിന്‍റെ സ്വന്തം സഖാക്കള്‍ക്ക് അല്ലെങ്കിലും ഈ സമരം അത്ര രുചിക്കാനിടയില്ല. താരത്തെ ഇറക്കി സമരം പൊളിക്കാന്‍ ശ്രമിച്ചവരുടെ 'ചേതോവികാരം' അപാരംതന്നെ ! എന്തായാലും കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം, അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സമരങ്ങള്‍ക്ക് ഇനി നല്ലകാലം - ദാസനും വിജയനും എഴുതുന്നു
ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി മുല്ലപ്പെരിയാറിന്റെ പഴക്കം; ലൈം സ്‌റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്; ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്; ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല; ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്; തിരുമേനി എഴുതുന്നു
91 -ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി എ.കെ ആന്‍റണിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍ കോള്‍ - ഫോട്ടോ ഗ്രാഫറുമായി ഉടനെത്തണം - പത്രക്കാര്‍ ചെന്നപ്പോള്‍ കണ്ടത് കെപിസിസി ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന ആന്‍റണിയെയാണ്, തടയാന്‍ വയലാര്‍ രവി പിന്നാലെയും. ആ മടക്കം ആഘോഷമാക്കിയത് ചെറിയാനായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ആന്‍റണിയും കരുണാകരനും പിന്നീട് സാക്ഷാല്‍ പിണറായി വിജയനും മനസാക്ഷിയായിരുന്നിട്ടും പണ്ടേ ഇഎംഎസ് പറഞ്ഞതുപോലെ ഇന്നും മോഹമുക്തനായ രാഷ്ട്രീയക്കാരനാണ് ചെറിയാന്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
ലണ്ടന് ബിസിനസ് സ്കൂളിലും ഐഐഎമ്മിലും ഹാര്വാര്ഡിലും പഠിക്കാതെയാണ് പത്തും ഗുസ്തിയും കഴിഞ്ഞ മോന്സണ് മാവുങ്കലും പിന്നെ മോന്സണേക്കാള് വലിയ പരല് മീനുകളും കേരളത്തില് നിന്നും ബഹുകോടികള് വാരുന്നത് - വിദ്യാഭ്യാസ ആപിന്റെ പേരില് നടക്കുന്നതും കോടികളുടെ തട്ടിപ്പുകള് തന്നെ - എല്ലാവരും പറ്റിക്കുന്നത് മാനവശേഷിയുടെ പേരില് ഖ്യാതികേട്ട മലയാളിയെ തന്നെ - ദാസനും വിജയനും
രണ്ടാം പിണറായി സര്ക്കാരിനായി അരങ്ങൊരുക്കിയവര് നിരാശയിലോ ? ദിവസം തോറും ജനങ്ങളില് ഭരണത്തോടുള്ള ഇഷ്ടം കുറഞ്ഞു കൊണ്ടിരിക്കുന്നുവോ ? തെരെഞ്ഞെടുപ്പ് സമയത്ത് കളംമാറ്റി ചവുട്ടിയവരും ബേജാറില് ! വിദ്യാഭ്യാസ മന്ത്രിപോലുള്ള അബദ്ധങ്ങള് മറുഭാഗത്തും - ദാസനും വിജയനും എഴുതുന്നു
കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 1968 - 71 ബാച്ചിലെ 41 ബി കോം വിദ്യാർത്ഥികളിൽ 35 പേർ പഠിത്തം കഴിഞ്ഞു നേരേ ഗള്‍ഫിലേയ്ക്കു പറക്കുകയായിരുന്നു ! സെന്‍റ് തോമസിലെ ആദ്യത്തെ അഞ്ചു ബാച്ചുകളില്‍ ഭൂരിപക്ഷം കുട്ടികളും ബി കോം കഴിഞ്ഞയുടനെ ഗള്‍ഫില്‍ കുടിയേറി വലിയ ഭാഗ്യം കൈവരിച്ചു. തിരുവല്ലാ -കോഴഞ്ചേരി റോഡിനിരുവശവും ഉള്‍നാടുകളിലുമെല്ലാം ഗള്‍ഫ് പണത്തിന്‍റെ സമൃദ്ധി കാണാം. എയര്‍ ഇന്ത്യ തിരുവല്ലയില്‍, ടിക്കറ്റിങ്ങ് ഓഫീസും തുറന്നു. എഴുപതുകളില്‍ മലയാളികളെ ഗള്‍ഫിലെത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ വഹിച്ച പങ്കു മറക്കാനാകുമോ ? കോഴഞ്ചേരിയിലെ ഗൾഫ് പോക്കറ്റും കുവൈറ്റ് യുദ്ധമുണ്ടാക്കിയ വേദനയും ! എയര്‍ ഇന്ത്യയും കോഴഞ്ചേരിയും തമ്മിലെന്ത് ? - അള്ളും മുള്ളും പംക്തിയിൽ ജേക്കബ് ജോർജ്ജ് എഴുതുന്നു
ആദ്യം കബളിപ്പിക്കപ്പെട്ട ആള് പണം തിരികെ വാങ്ങാന് കൂട്ടു കൊണ്ടുപോയ ആളെയും മോന്സന് പറ്റിച്ചു കളഞ്ഞത്രെ ! സാധാരണപോലെ പോലീസും ജനനായകരും സിനിമാക്കാരും പെണ്ണുങ്ങളും ചേര്ന്നുള്ള കളിയില് ഈ പറഞ്ഞുകേള്ക്കുന്നതൊന്നുമല്ല ആര്ത്തി പിടിച്ച മലയാളിക്ക് നഷ്ടമായത്. പോയവര്ക്ക് പോയി, സുഖിച്ചവര്ക്ക്... - കന്നാസും കടലാസും !