Column
പിണറായി-കോടിയേരി കൂട്ടുകെട്ടുപോലെയെന്നു പറയാവുന്ന ഒരു കൂട്ടുകെട്ടാണ് കോണ്‍ഗ്രസിലെ എ.കെ. ആന്റണി-ഉമ്മന്‍ ചാണ്ടി കൂട്ടുകെട്ട്; അവര്‍ ഒന്നിച്ചുനിന്ന് കരുണാകരനെ എതിര്‍ത്തു, ഒടുവില്‍ മറിച്ചിട്ടു; പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒറ്റകൈ ആയി നില്‍ക്കുന്നത് ഭരണ തുടര്‍ച്ചയ്ക്കു വഴിയൊരുക്കി; കോടിയേരിയുടെ തിരിച്ചുവരവില്‍ ഒരു വലിയ രാഷ്ട്രീയമുണ്ട്, കോണ്‍ഗ്രസുകാര്‍ പഠിക്കേണ്ട വലിയ പാഠങ്ങളും ഇതിലുണ്ട്-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
പണ്ട് ആനപ്പുറത്തിരുന്നെന്നു കരുതി ഇപ്പോഴും തഴമ്പുണ്ടാകുമെന്ന് കരുതിയതാണ് പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരിനുമൊക്കെ പറ്റിയ തെറ്റ്. പ്രിയന് ചന്ദ്രലേഖയില്‍ തുടങ്ങിയ വിള്ളല്‍ മരക്കാറിലെത്തി നില്ക്കുന്നു. മരക്കാര്‍ കണ്ടവര്‍ ചുരുളിയിലെ ഡയലോഗ് അടിക്കുന്നു - തലമുറമാറ്റം സിനിമയിലും വേണമെന്ന് പറയാന്‍ കാരണങ്ങളുണ്ട് - ദാസനും വിജയനും
ഡിജെ പാര്‍ട്ടികളിലും കൊക്കയ്ന്‍ പാര്‍ട്ടികളിലും പെണ്മക്കള് എത്തപ്പെടാന്‍ കാരണം അവരുടെ അമ്മമാര്‍കൂടിയാണ്. മോഡലിങ്ങും സിനിമയും എന്നു പറയുമ്പോഴേ അമ്മമാര്‍ ഇളകും. പിന്നെ ചിലര്‍ രക്ഷപ്പെട്ടാലായി... കൂടുതലും നാശം തന്നെ ! നന്നാവേണ്ടവര്‍ അമ്മമാര്‍ തന്നെ - ദാസനും വിജയനും എഴുതുന്നു
തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിനെ പിടിച്ചു കുലുക്കിയ തിരുത്തല്‍ വാദി പ്രസ്ഥാനം ! തിരുത്തൽവാദികളിൽ ചാണക്യന് എം ഐ ഷാനവാസായിരുന്നു ! തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിനടുത്ത് ഷാനവാസ് ഒരു വീടെടുത്തിരുന്നു. തലസ്ഥാനത്തെത്തിയാല്‍ താമസിക്കാന്‍ മാത്രമല്ല, രഹസ്യ ഗൂഢാലോചന നടത്താനും ഈ വീട് ഉപയോഗിച്ചിരുന്നു. കേരള രാഷ്ട്രീയത്തിലെ അതി സങ്കീര്‍ണമായ ഒരു അധ്യായത്തിനു തന്ത്രപരമായ നേതൃത്വം നല്കിയ ഷാനവാസ് തുടര്‍ച്ചയായി അഞ്ചു തവണ പരാജയപ്പെട്ടിരുന്നു ! 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച എം.ഐ ഷാനവാസ് ഈ പരാജയങ്ങള്‍ക്കൊക്കെ പകരം വീട്ടി. എം.ഐ ഷാനവാസ് എന്ന തന്ത്രശാലി - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
പെരുമഴക്കാലത്തിനു പിന്നാലെ കേരളത്തില്‍ അലയടിച്ച് ഹലാല്‍... തുപ്പല്... വിവാദങ്ങള്‍ ! കച്ചവടക്കാരുടെ മതം നോക്കി കുറിപ്പുകള്‍ തട്ടുന്നത് കേരളത്തിലെ അവശേഷിക്കുന്ന നന്മകള് കൂടി ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന കേന്ദ്രങ്ങള്‍ ! ഹലാലായാലും ഹറാമായാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന് ജനത്തിന് മനസിലായാല്‍ പിന്നെ വിവാദം ഔട്ട് ! ദാസനും വിജയനും എഴുതുന്നു...
മുന്നണി നോക്കി രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞ് ഇപ്പോള്‍ കേരളത്തില്‍ വിലസുന്നത് മയക്കുമരുന്ന്-സ്വര്‍ണം-സിനിമാ മാഫിയ ? പഴി മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്കും ! കേരളത്തില്‍ വിലസുന്ന സൂപ്പര്‍ മുഖ്യമന്ത്രിമാരെ തളച്ചില്ലെങ്കില്‍ ഈ പുണ്യഭൂമി യൂറോപ്പിനെ കടത്തിവെട്ടും - ദാസനും വിജയനും എഴുതുന്നു
കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത എന്നാണ് ഇപ്പോള്‍ ചില ദേശീയ പാര്‍ട്ടികളുടെ കുറെ കേരള നേതാക്കളുടെ ചോദ്യം. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാതയുടെ പണി തുടങ്ങിയതിവരറിഞ്ഞോ ? ഗുജറാത്തിലായിക്കോട്ടെ, കേരളത്തിന് പറ്റില്ലത്രെ ! കൊള്ളാം... ലോകമെങ്ങും തൊഴിലിന്റെ രൂപവും ഭാവവും മാറുകയാണ്. 2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളാണെങ്കില്‍ ഇക്കൊല്ലമത് 124 ആണ്. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷത്തില്‍ നിന്നും 7 ആയി ഉയര്‍ന്നു - ആ മാറ്റങ്ങള്‍ക്ക് പിന്നില്‍ കിഫ്ബിയുമുണ്ട് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്