Column
പെണ്മക്കളുടെ വിവാഹത്തിലെ ജാഗ്രത പെണ്ണുകാണല്‍ ചടങ്ങു മുതല്‍ ആരംഭിക്കണം. ബ്രോക്കര്‍മാരുടെയും മാട്രിമോണി സൈറ്റുകളിലെ തള്ളലുകളും വിശ്വസിക്കരുത്. ചെറുക്കന്റെ വീട്ടില്‍ വരുത്തുന്ന മാഗസിനുകളിലൂടെ വരെ അവരുടെ സ്വഭാവം വിലയിരുത്താനാകും. വിവാഹം കഴിഞ്ഞാല്‍ പെണ്‍കൊച്ചിന്റെ അമ്മായിയമ്മയെ മാത്രമല്ല പെണ്ണിന്റെ അമ്മയുടെ നാവും സൂക്ഷിക്കണം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമേ പെണ്മക്കളെ 'കൊലയ്ക്ക് ' കൊടുക്കൂ എന്ന നിര്‍ബന്ധവും അരുത് - മാതാപിതാക്കള്‍ക്കായി ദാസനും വിജയനും എഴുതുന്നു
സ്കൂളിലെ കൈയ്യെഴുത്ത് മാസികയില്‍ കവിതയെഴുതി തുടക്കം. എഴുതി തീര്‍ത്തത് 2000 ലധികം ഗാനങ്ങള്‍. പ്രണയവും വിരഹവും ജീവിതവും ഒരുപോലെ വരികളിലാക്കിയ പാട്ടെഴുത്തുവഴിയിലെ സാത്വികഭാവം - ആ ശരറാന്തല്‍ തിരി താഴ്ത്തി ! ആസ്വാദക ഹൃദയങ്ങളെ ചിത്തിരത്തോണിയില്‍ അക്കരയെത്തിച്ച കവി വിടപറയുമ്പോള്‍...
കോഴി കൂകും മുമ്പ് അവരെന്നെ തള്ളിപ്പറഞ്ഞെന്ന് വിലപിച്ച രമേശ് ചെന്നിത്തലയോട് പറയാന്‍ 10 വര്‍ഷം മുമ്പത്തെ ഒരു രംഗമുണ്ട് എന്റെ മനസില്‍ ! സമുദായ / ഗ്രൂപ്പ് മേലാളന്മാരുടെ രാഷ്ട്രീയ കൈയ്യേറ്റത്തിനിരയായി മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അന്ന് വിഡി സതീശന്റെ കണ്ഠമിടറി. വെറുമൊരു കോഴിവളര്‍ത്തല്‍ വകുപ്പ് കിട്ടിയിരുന്നെങ്കില്‍ പോലും ഞാനതിനെ ലോകത്തെ ഏറ്റവും വലുതാക്കുമായിരുന്നെന്ന് പറഞ്ഞ യുവനേതാവിന്റെ കണ്ണുകളിലെ നനവ് ഞങ്ങള്‍ കണ്ടതാണ് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
ആന്റണിയും ഉമ്മന്‍ ചാണ്ടിയും തമ്മിലെ രാഷ്ട്രീയ സൗഹൃദങ്ങള്‍ക്ക് മാത്രമല്ല, ആന്റണി - എലിസബത്ത് വിവാഹത്തിനും കാര്‍മികത്വം വഹിച്ചത് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസായിരുന്നു ! പുരോഹിതരുടെ കാര്‍മികത്വം സ്വീകരിക്കാത്ത വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാറെ വിളിച്ചു വരുത്തിയതും ഈ വീട്ടിലേയ്ക്കായിരുന്നു. ഇനി പുതുപ്പള്ളി കവലയില്‍ പണിയുന്ന 'കരോട്ടു വള്ളക്കാലില്‍' എന്ന 1200 ചതുരശ്രയടി കൊച്ചുവീട്ടിലേയ്ക്ക് മാറാന്‍ ഉമ്മന്‍ ചാണ്ടി ഒരുങ്ങുമ്പോള്‍ അത് മറ്റൊരു ചരിത്രത്തിന്റെ തുടക്കമാകുമോ ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
എതിരാളി ആരുമാകട്ടെ, അത് കരുണാകരനായാലും പിണറായി ആയാലും ആഞ്ഞടിക്കുന്നതാണ് പിടി തോമസിന്റെ ശൈലി. പ്രസംഗത്തിലുടനീളം അള്ളും മുള്ളും വേണ്ടുവോളമുണ്ടാകും. പലപ്പോഴും അതിരുകടക്കും. അതിനാലാകാം ചെറുപ്പത്തില്‍ തന്നെ പ്രഗത്ഭനെന്ന് പേരുകേട്ടിട്ടും പിടിക്ക് ഇതുവരെ ഒരു മന്ത്രിയാകാന്‍ പോലും കഴിഞ്ഞിട്ടില്ല. അതിവേഗം ഓടുന്ന വാഹനത്തിന് അപകട സാധ്യത കൂടുതലെന്നപോലെ ശത്രുവിനെ ആക്രമിക്കാനുള്ള തിരക്കില്‍ ചില അബദ്ധങ്ങളില്‍ ചാടും. കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് പ്രസിഡന്റ് പിടി തോമസിനെ കുറിച്ച് 'അള്ളും മുള്ളും' പംങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/Ap9GcKVjIAjSYlEUQE2O.jpg)
/sathyam/media/post_banners/BkZGtQq8lXdM04Bl03E0.jpg)
/sathyam/media/post_banners/H0yvaGuWMQpI8IoL9AH9.jpg)
/sathyam/media/post_banners/MtzP92ziJ6GN2boSjGN0.jpg)
/sathyam/media/post_banners/yl5VlmM0dbaHOPh0pAy0.jpg)
/sathyam/media/post_banners/hpZyGAwQIha4BPWHHKf5.jpg)
/sathyam/media/post_banners/k9wRvB0n4AsenkUGQHq3.jpg)
/sathyam/media/post_banners/i4EwJdmCWxltO8Do1kAr.jpg)
/sathyam/media/post_banners/6t3a7ujDlcQMeBDaK4QD.jpg)
/sathyam/media/post_banners/qQTwu7iTX4iZSB697f73.jpg)