Column
പിഎസ്സിയെ മനസില്‍ ധ്യാനിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ചുകൊണ്ടാണ് ഇപ്പോള്‍ കൊച്ചപ്പന്റെ മക്കളും യുവനേതാക്കളുടെ ഭാര്യമാരേയും നാട്ടുകാരുടെ ഭാര്യമാരേയും ഉദ്യോഗങ്ങളില്‍ തിരുകി കയറ്റുന്നത്. ഐശ്വര്യകേരളം ഉണ്ടാകണമെങ്കില്‍ 'അനധികൃത നിയമനവിരുദ്ധ കേരള യാത്ര'യാണ് അനിവാര്യം - ദാസനും വിജയനും എഴുതുന്നു...
കണ്ണിന് കണ്ണും പല്ലിന് പല്ലും പകരം ചോദിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ പോരാളി, കോണ്‍ഗ്രസിലെ ഷാനിമോള്മാരെയും അഴകൊഴമ്പന്മാരെയും ആദര്ശക്കുപ്പായക്കാരെയും മാറ്റി നിര്‍ത്തി അണികളില്‍ ആവേശം വിതറുന്നവരെ മുന്നില്‍ നിര്‍ത്തണം. മുഖ്യമന്ത്രിയെ മാത്രമല്ല, മന്ത്രിമാരെയും വകുപ്പുകളും കൂടി മുന്‍കൂര്‍ പ്രഖ്യാപിക്കണം - യുഡിഎഫിന് കടന്നുകൂടാന്‍ അടവകള് പറഞ്ഞ് ദാസനും വിജയനും !
നിര്‍മ്മലാജിയുടെ ബജറ്റ് കാണുമ്പോൾ പെട്ടെന്ന് അംബാനിയാകുവാൻ കോട്ടും സ്യൂട്ടുമൊക്കെ ധരിച്ചുകൊണ്ട് നാഗ മാണിക്യങ്ങൾക്കും ബിറ്റ്കോയിന്റെയുമൊക്കെ പിന്നാലേ നടക്കുന്ന കിറുക്കന് ചെറുപ്പക്കാരെ ഓര്‍ത്തുപോകുന്നു ! നാട്ടിലെ പ്രശസ്തമായ പല നമ്പൂതിരി ഇല്ലങ്ങളും മനകളും അവിടുത്തെ പഴയ അടിച്ചുതളിക്കാരുടെ മക്കള്‍ വിലയ്ക്ക് വാങ്ങി ആഡംബര റിസോർട്ടുകളും ഫൈവ്സ്റ്റാർ ബാറുകളുമാക്കി മാറ്റിയ പാരമ്പര്യം ഇന്ത്യാ രാജ്യത്തിന് ഉണ്ടാകരുതെന്ന് ആശിച്ചുപോകുന്നു. 60 കൊല്ലം ഭരിച്ചവർ ഇന്ത്യക്ക് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഇന്ന് നിർമ്മല സീതാരാമൻ വില്‍പ്പനക്കായി എണ്ണി പറയുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നത് മറക്കരുത് - ബജറ്റ് വിശകലനം ചെയ്ത് ദാസനും വിജയനും
പണ്ട് രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദേശീയ പുരസ്കാരം നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇറങ്ങിപ്പോയ സിനിമാക്കാരനും കഴിഞ്ഞ ദിവസം മേശപ്പുറത്തിരുന്ന അവാര്‍ഡ് പേര് നോക്കി പെറുക്കിയെടുത്തു കൊണ്ട് പോയത് മഹാശ്ചര്യം ! ബഹുമാനിതരാകേണ്ട കലാകാരന്മാര് അപമാനിതരായിട്ടും ആര്‍ക്കും പ്രതിക്ഷേധവുമില്ല, ഫേസ്ബുക്ക് പോസ്റ്റുമില്ല ! എങ്കിലും അടുത്ത വര്‍ഷമെങ്കിലും അവാര്‍ഡ് മേശപ്പുറത്തുനിന്നും പെറുക്കിയെടുക്കാന്‍ അവസരം സൃഷ്ടിക്കല്ലേ എന്ന് പ്രാര്‍ഥിക്കുന്നവരുണ്ട് - ദാസനും വിജയനും
കെ ആര് നാരായണനുശേഷം ഒറ്റപ്പാലത്തേയ്ക്കു മറ്റൊരു സിവില്‍ സര്വീസുകാരന് ഡോ. സരിനും നെന്മാറയിലേയ്ക്ക് മുന്‍ അംബാസിഡര്‍ വേണു രാജാമണിയും ! ഡോ. ഷമ്മ മുഹമ്മദ്, മാത്യു ആന്റണി, ജസ്റ്റിസ് കമാൽ പാഷ, കെ ആര് മീര, ഷറഫ് അലി, ഐ എം വിജയന്, നിഷ പുരുഷോത്തമന് .... ഇത്തവണ തെരെഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കാന്‍ പ്രൊഫഷണലുകളുടെ വന്‍ നിര തന്നെ ചര്‍ച്ചകളില്‍ നിറയുന്നു. 'ആറാം ക്ലാസും ഗുസ്തിയു' മായി രാഷ്ട്രീയം മലീമസമാക്കിയവരില്‍ നിന്നും ഇത്തവണയെങ്കിലും കേരളം രക്ഷപ്പെടുമോ ? - ദാസനും വിജയനും