Column
ഡിസിസി അദ്ധ്യക്ഷന്മാരെ നിശ്ചയിച്ച രീതിയും അതിനുശേഷം വിമര്‍ശനം ഉന്നയിച്ച അനില്‍കുമാര്‍ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള നേതാക്കളെ കൈകാര്യം ചെയ്ത ശൈലിയും കോണ്‍ഗ്രസില്‍ പുതുമയുള്ളത്. ഇങ്ങനെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയാല്‍ പണ്ട് ഇഎംഎസ് പറഞ്ഞതുപോലെ കോൺഗ്രസിനെ തോൽപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല - ദാസനും വിജയനും എഴുതുന്നു
സർക്കാർ നൂറു ദിനങ്ങൾ പിന്നിടുമ്പോള്‍ ക്യാപ്റ്റന്റെ 'എഴുതി വായനയിൽ' 500 ദിനങ്ങൾ പിന്നിടുകയാണ്. സ്വര്‍ണ്ണക്കടത്തുകാരും മരം മുറിക്കാരും മണൽ കടത്തുകാരും പാറമടക്കാരും ആഘോഷങ്ങളില്‍ തന്നെ ! അരിവാങ്ങാൻ പോയാല്‍ പെറ്റി, കുളിക്കാന്‍ പോയാല്‍ പെറ്റി, മരുന്നു വാങ്ങാന്‍ പോയാല്‍ പെറ്റി ... എന്നിങ്ങനെ എന്തെല്ലാം 'ആഘോഷങ്ങള്‍' .. ! 'വാളെടുത്തവന്‍ വാളാല്‍' എന്നു പറഞ്ഞപോലെ കോവിഡിനാല്‍ അധികാരത്തിലെത്തിയവര്‍ കോവിഡിനാല്‍ എന്നു പറയിപ്പിക്കാതിരിക്കാനാകട്ടെ ഇനിയുള്ള 100 - ദാസനും വിജയനും എഴുതുന്നു
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്. എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു ?
മാനുഷികതയും ധാര്‍മികതയും നീതിബോധവും മുതല്‍ ലിംഗസമത്വം വരെ ബലികഴിക്കപ്പെടുന്ന സ്ഥിതി. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം, തുല്യനീതി തുടങ്ങിയ ആധുനിക ലോകത്തിന്റെ നന്മകളെ തെരുവില്‍ വെടിവച്ചുകൊല്ലുന്ന ഭീകരത. അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും തീവ്രവാദവും മുതല്‍ കൈവരേണ്ട സമാധാനം വരെ ഇന്ത്യയുടേതു കൂടിയാണ്. വല്ലാത്തൊരവസ്ഥയിലൂടെയാണു നമ്മുടെ നാടും രാജ്യവും ലോകവും കടന്നുപോകുന്നത് - മുതിർന്ന മാധ്യമപ്രവർത്തകൻ ജോര്‍ജ് കള്ളിവയലില്‍ എഴുതുന്നു
താലിബാന്റെ നീക്കങ്ങള്‍ ഇത്തവണ വളരെ സൂക്ഷിച്ചാണെന്ന് വിലയിരുത്തണം. ഒരുതരം ജനകീയതയിലേയ്ക്ക് നീങ്ങാനുള്ള താലിബാന് കള്ളനീക്കത്തിന് പിന്നില്‍ ചൈനയുടെ കുബുദ്ധിയുണ്ടാകാം. നമ്മുടെ അയല്‍ക്കൂട്ട രാജ്യങ്ങളെ ചൈന ചൊൽപ്പടിയിൽ നിര്‍ത്തുമ്പോൾ നാം ഇപ്പോഴും ഭജനകളില്‍ മുഴുകുകയാണോ - ദാസനും വിജയനും കണ്ട യാഥാര്‍ഥ്യങ്ങള്‍ !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/2phj3fymcre0R737ANQZ.jpg)
/sathyam/media/post_banners/siUhW8wLuwjdkXPoZsQb.jpg)
/sathyam/media/post_banners/7GaSXXjRru2Zi0WcqGTa.jpg)
/sathyam/media/post_banners/PuzXkZ4jqvgsqLzgoqi7.jpg)
/sathyam/media/post_banners/h6rKPvOa99dbqNjzNmfy.jpg)
/sathyam/media/post_banners/qUK7h3PS038wUM1OHM1A.jpg)
/sathyam/media/post_banners/fhEV9q6scNNErN4gF2y6.jpg)
/sathyam/media/post_banners/gWiYCTnqbwF60wPRRUrS.jpg)
/sathyam/media/post_banners/NIspedVgndqD6GKstAyI.jpg)
/sathyam/media/post_banners/K2YaeVRppqoHMcfph5DL.jpg)