ദാസനും വിജയനും
കപ്പല്‍ ജോയിയുടെ വലിയ വീടും കേരളത്തിലെ കണ്ണേറിന്റെ ജ്യോതിഷ പ്രവചനങ്ങളും !!
പെങ്ങളുടെ കല്യാണത്തിന്റെ കടം വീട്ടാന്‍ 70 കളില്‍ ഉഡുപ്പിയില്‍ നിന്നും അബുദാബിയ്ക്ക് വണ്ടി കയറിയ ഭാവഗുതു രഘുറാം ഷെട്ടി അടുത്തിടെ അബുദാബിയിൽ നിന്നും മുങ്ങിയത് അംബാനിയിൽ നിന്നും ലീസിനെടുത്ത വിമാനത്തിൽ ! എ ബി വാജ്പേയിയെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച് ഉഡുപ്പി മുനിസിപ്പല്‍ കൗൺസില്‍ പിടിച്ചെടുത്ത പഴയ രാഷ്ട്രീയക്കാരന് ! മെഡിക്കൽ റെപ്രസെന്റേറ്റീവില്‍ തുടങ്ങി പണം വെളുപ്പിക്കലിന്റെയും പണം കൈമാറ്റത്തിന്റെയും കിരീടം വെക്കാത്ത രാജാവായി മാറിയ ബി ആര് ഷെട്ടിയുടെ പതനത്തിന്റെ കഥ ഇങ്ങനെ ....
കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും കുറിച്ച് പറയാത്തതൊന്നുമില്ല. അവരെന്തൊക്കെയായി ? ഇപ്പോള്‍ ചെന്നിത്തലയെ ട്രോളി ഘോഷിച്ചപ്പോള്‍ പണി കിട്ടിയത് പാലുംവെള്ളത്തില്‍. ചെന്നിത്തല 10 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നപ്പോള്‍ കേരളത്തില്‍ സിപിഎം വിജയം എന്തെന്നറിഞ്ഞിട്ടില്ല. ഇരുപത്തിയാറാം വയസിൽ മന്ത്രിയായ ഒരാളെ പേടിച്ചു തുടങ്ങിയിരിക്കുന്നു ! പിന്നെ ഷാജിയെ തൊട്ടപ്പോള്‍ അത് തീപ്പൊരിയായി മാറി. ഉപദേശകര്‍ തോറ്റ രാഷ്ട്രീയം ഇങ്ങനെ ...
പ്രധാനമന്ത്രിയുടെ 'ഭായിയോം ബഹനോം', മുഖ്യമന്ത്രിയുടെ കരുതല്‍.. പക്ഷേ കാര്യം വരുമ്പോള്‍ പ്രവാസി ക്ളീൻ ഔട്ട് ! പ്രവാസി മുത്താണ്.. മുതൽക്കൂട്ടാണ് എന്നൊക്കെയുള്ള വീമ്പിളക്കല്‍ അല്ല വേണ്ടത്. ഈ ഗതികെട്ട സമയത്ത് പ്രവാസികളെ സംരക്ഷിക്കാന്‍ എന്താണ് പദ്ധതി ? ഈ പ്രവാസിയെന്ന പേര് മാറ്റി കുറച്ചുകൂടി ഗ്ളാമറുള്ള പേരുകൾ നിർദ്ദേശിക്കണമെന്ന് ട്രോളർമാരോടും സൈബർ സിണ്ടിക്കേറ്റിനോടും പറയണം
'പണവും പ്രതാപവും നമ്മുക്കെന്തിനാ, പൂട്ടുണ്ടല്ലോ..' എന്ന പാട്ടെഴുതിച്ചത് കൊറോണയുടെ അച്ഛനാണോ ? പക്ഷേ, ഫോർബ്സ് ലിസ്റ്റിലെ ഒരു പ്രമുഖ മുതലാളി വിദേശ രാജ്യത്തെ 20000 കോടി പറ്റിച്ച് മുന്‍കൂട്ടി ലോക്ഡൌണിലായത് കൊറോണയറിയാതെ ! നിത അംബാനിക്കും ഇഷ അംബാനിക്കും ഒക്കെ സ്വന്തം വീട് മുഴുവൻ ചുറ്റിക്കാണുവാൻ ദൈവം സമ്മാനിച്ച സമയവും. കൊറോണ രക്ഷിച്ചവരുടെ കഥയാണ് രസമുള്ളത്. ദാസനും വിജയനും ചുമ്മാതെ.. കുറെ പറയാനുണ്ട് !!
വെട്ടിപ്പിടിക്കലില്ല യുദ്ധമില്ല വർഗ്ഗീയതയില്ല അത്യാഗ്രഹമില്ല മോഷണമില്ല അമേരിക്കൻ മോഹമില്ല ആൾ ദൈവങ്ങളില്ല സ്ത്രീപീഢനമില്ല വാഹനാപകടങ്ങളില്ല ടെലിസീരിയലുകളില്ല ഇനി കുറച്ചു രാഷ്ട്രീയവുംകൂടി ഇല്ലാതായാൽ നമ്മൾ സ്വർഗത്തിൽ ആണെന്ന് സമാധാനിക്കാം ! ആകെ നേട്ടം അമേരിക്കക്ക് ലോകപോലീസ് എന്ന സ്ഥാനം ഇല്ലാതാക്കുവാൻ ഈ സൂക്ഷ്മാണുവിന് സാധിച്ചു എന്നത് മാത്രം / ദാസനും വിജയനും എഴുതുന്നു